കുറുമ്പാല കോട്ട (വയനാട്) Kurumbala Kotta (Wayanad) സമയം രാത്രി 12 മാണി കഴിഞ്ഞിരിക്കുന്നു ഡിസംബർ മാസത്തിലെ കുളിര് കോരുന്ന തണുപ്പ് . 2018 ലെ തണുപ്പ് അനുഭവിച്ചവർക്ക് അറിയാം എത്രത്തോളമായിരുന്നു തണുപ്പ് എന്ന്. ഞാൻ സുസുക്കി അക്സസ്സ് 125 ലാണ് പോവുന്നത്. “കുറച്ചല്ലേ കുടിക്കൂ”. ഞാനും സ്നേഹിതൻ മാരായ സുനു എന്ന ഇർഫാൻ, അബ്ദു എന്ന അബ്ദുള്ള, അർഷാദ്, മുർഷി എന്ന മുർഷിദ് ഞങ്ങളാണ് പോവുന്നത്. വയനാട് കുറുമ്പാല കോട്ട ലക്ഷ്യമാക്കിയാണ് യാത്ര കോഴിക്കോട് പറമ്പിൽ ബസാറിൽ നിന്ന് ജാക്കറ്റും ഒക്കെ എടുത്ത് യാത്ര പുറപ്പെട്ടു. പെട്ടന്നുള്ള തീരുമാനം ആയതിനാൽ കൂടുതൽ ഒന്നും സെറ്റപ്പ് ആയിട്ടില്ല. ബസാറിൽ നിന്ന് 3 കിലോമീറ്റർ പോയാൽ വയനാട് കോഴിക്കോട് ഹൈവേ ആണ്. ഹൈവേ യിലൂടെ പരസ്പരം സംസാരിച്ചുള്ള യാത്ര. കൊടുവള്ളി എത്തുന്നതിന് മുൻപുള്ള വെണ്ണക്കാട് തൂക്ക് പാലത്തിന്റെ അടുത്ത് ബൈക് സൈഡ് ആക്കി അവിടെ ഇരുന്ന് കുറച്ച് സംസാരിച്ച് വീണ്ടും യാത്ര തുടർന്നു. അടിവാരത്ത് രാത്രി മാത്രം തുറക്കുന്ന ഒരുപാട് ചായ കടകൾ ഉണ്ട് അവിടെ ഇരുന്ന് ചായ കുടിക്കുമ്പോ ഞങ്ങളുടെ നാട്ടുകാരിൽ ചിലർ ഊട്ടിയിലേക്ക് ട്രിപ്പ് പോവുന്നത് കണ്ടു....